സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഭീജി പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്‌സലുകളെ വധിച്ചതായി സ്‌പെഷല്‍ ഡിജി ഡി.എം. അശ്വനി. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും ജില്ല റിസര്‍വ് ഗാര്‍ഡിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്ത ടീമാണ് നക്‌സലുകളെ നേരിട്ടത്.