മീററ്റ്: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നൂറുവയസ്സുള്ള വൃദ്ധയെ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു.
മീററ്റിലെ ജാനി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.
അമിതമായി മദ്യപിച്ചെത്തിയ അങ്കിത് പുനിയ എന്ന യുവാവാണ് വൃദ്ധയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സഹോദരനൊപ്പം കഴിയുകയായിരുന്ന വൃദ്ധയെ മദ്യപിച്ചെത്തിയ യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍മൂലം കിടപ്പിലായിരുന്നു വൃദ്ധ.
ശബ്ദംകേട്ട് സഹോദരനും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും വൃദ്ധ മരിച്ചിരുന്നു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ അക്രമി മുഖം പൊത്തിപ്പിടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
മദ്യലഹരിയിലായിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
എന്നാല്‍, പ്രതി കുറ്റസമ്മതം നടത്തുന്നില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.