ഒറ്റപ്പാലം: ഓണ്‍ലൈന്‍ റേസിങ് ഗെയിമിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയ്ക്കു നേരെ ആരോപണവുമായി പിതാവ്. കൊലയാളി ഗെയിമിന് മകനെ പ്രേരിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിയാണെന്നാണ് പിതാവ് പറയുന്നത്. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷിന്റെ പിതാവാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
അയണ്‍ ബട്ട് എന്ന ബൈക്ക് റൈഡിംഗ് ഗെയിം ആണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത്. വീട്ടില്‍ അറിയിക്കാതെയാണ് മകന്‍ ബൈക്ക് റൈഡിങ്ങില്‍ പങ്കെടുത്തതെന്നും പിതാവ് പറഞ്ഞു. ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുന്നതിനിടയിലായിരുന്നു അപകടം. 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കണമെന്നായിരുന്നു ടാസ്‌ക്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വെച്ച് മിഥുന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.