Kim Jee woon-enthiran -movie-statement

പനാജി :സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ യന്തിരന്‍ പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് ദക്ഷിണകൊറിയയിലെ ബിഗ്ബജറ്റ് സംവിധായകന്‍ കിം ജീ വൂന്‍. ഇന്ത്യന്‍ സിനിമകളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് കിം ജീ വൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യന്തിരന്‍ പോലെ തന്നെ സത്യജിത്ത് റേ ചിത്രങ്ങളും മീരനായരുടെ മണ്‍സൂണ്‍വെഡ്ഢിങ്, സലാംബോംബെ എന്നിവയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ സിനിമ ഏജ് ഓഫ് ഷാഡോയാണ് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ഇത്തവണ ഓസ്‌കറില്‍ ദക്ഷിണ കൊറിയയെ പ്രതിനിധീകരിക്കുന്നതും ഈ ചിത്രമാണ്.

ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഐ സാ ദ ഡെവിള്‍, ദ ലാസ്റ്റ് സ്റ്റാന്‍ഡ്, ദ ഗുഡ് ദ ബാഡ് ദ വിയേര്‍ഡ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കിം ജീ വൂന്‍.

Top