കൊറിയ: ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ് ഉന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിരുന്നു സന്ദര്‍ശനം. നയതന്ത്ര ഇടപെടലുകളെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന്
വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊറിയന്‍ ഉപദ്വീപില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
വടക്കന്‍ കൊറിയയുടെ സാമ്പത്തിക വികാസത്തിനുള്ള തന്ത്രപ്രധാനമായ മാറ്റത്തിന് കിം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ പ്രതിനിധിയായ മൂണ്‍ ജെയുമായി അടുത്ത ബന്ധമുള്ള കിംജോങ്ങിന്റെ ചരിത്രപരമായ സന്ദര്‍ശനമായിരുന്നു ചര്‍ച്ച.