ക്വാലാലംപൂര്‍: മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് കൊലചെയ്യപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖാണ് കിം ജോങ് നാമിന്റെ മൃതദേഹം വിട്ടുനല്‍കുവാനുള്ള തീരുമാനം അറിയിച്ചത്. ഇരുരാജ്യങ്ങളും പ്യോങ്യാങില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉത്തരകൊറിയയ്ക്ക് അനുകൂലമായ തീരുമാനം മലേഷ്യ സ്വീകരിച്ചത്. ഈ തീരുമാനത്തെ തുടര്‍ന്ന് ഉത്തരകൊറിയ തടഞ്ഞുവെച്ച 9 പേരും മലേഷ്യയില്‍ തിരിച്ചെത്തി.
കിം ജോങ് നാം കഴിഞ്ഞ മാസമാണ് ക്വാലാലംപൂര്‍ വിമാനത്തില്‍വെച്ച് കൊല്ലപ്പെടുന്നത്. അതിമാരകമായ ‘വിഎക്‌സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. മലേഷ്യ നേരിട്ട് ഉത്തര കൊറിയയെ പ്രതിസ്ഥാനത്ത് നിറുത്തുകവഴി കനത്ത ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരകൊറിയ മലേഷ്യന്‍ എംബസി ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു