സിയോൾ: ഉത്തരകൊറിയയുടെ മിസൈൽ പരിധിക്കുള്ളിലാണ് അമേരിക്കയിലെ പ്രമുഖ നഗരങ്ങളെല്ലാമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.
‘അമേരിക്ക പൂർണ്ണമായും തങ്ങളുടെ മിസൈൽ പരിധിക്കുള്ളിലാണ്, എപ്പോൾ എവിടെ വച്ച് വേണമെങ്കിലും അമേരിക്കക്കെതിരെ തങ്ങൾക്ക് മിസൈലുകൾ പ്രയോഗിക്കാനാകും’- കിം ജോങ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ശേഷമാണ് കിം ജോങ് പുതിയ പ്രസ്താവന നടത്തിയത്.
ഉത്തരകൊറിയയുടെ ജഗാംഗ് പ്രവിശ്യയില്‍ അര്‍ധരാത്രിയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 3,000 കി.മീ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലിലാണ് പതിച്ചത്.
അമേരിക്കന്‍ സ്റ്റേറ്റ് കൊളറാഡോയുടെ തലസ്ഥാനമായ ഡെന്‍വര്‍, ഷിക്കാഗോ എന്നിവ പുതിയ മിസൈലിന്റെ പരിധിയില്‍വരുമെന്നാണ് റിപ്പോർട്ടുകൾ.