kim jong unbans christmas in north koria

പ്യോംഗ്യാംഗ്: ഉത്തരക്കൊറിയയില്‍ ക്രിസ്മസ് നിരോധിച്ചു. പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ നിര്‍ദേശപ്രകാരമാണ് ക്രിസ്മസ് നിരോധിച്ചത്.

പകരം ക്രിസ്മസ് തലേന്ന് ജനിച്ച തന്റെ മുത്തശ്ശി കിം ജോംഗ് സുകിന്റെ ജന്‍മദിനം ആഘോഷിക്കാനാണ് പ്രസിഡന്റിന്റെ ഉത്തരവ്.

ജപ്പാന്‍ വിരുദ്ധ ഗറില്ലയും കമ്മ്യൂണിസ്റ്റ് പോരാളിയുമായിരുന്ന കിം ജോംഗ് സുക് ഉത്തരക്കൊറിയയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായിരുന്ന കിം ഇല്‍ സുംഗിന്റെ പ്രഥമഭാര്യയായിരുന്നു.

വിപ്ലവത്തിന്റെ വിശുദ്ധ മാതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ 1949ല്‍ നിഗൂഡ സാഹചര്യങ്ങളില്‍ മരണപ്പെടുകയായിരുന്നു.

ജന്‍മദിനത്തില്‍ ഇവരുടെ ശവകുടീരത്തില്‍ നിരവധി ഉത്തരക്കൊറിയക്കാറാണ് ആദരങ്ങളര്‍പ്പിക്കാറുള്ളത്.

Top