ന്യൂയോര്‍ക്ക്: കിം ജോംങ് ഉന്നിന്റെ സഹായിയും ഭരണകക്ഷിയുടെ കേന്ദ്രക്കമ്മിറ്റി വൈസ് ചെയര്‍മാനുമായ കിം യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍ എത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയെയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം.
സിംഗപ്പൂരിലെ നിര്‍ദിഷ്ട കിം-ട്രംപ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചോള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നത്. 2000-ന് ശേഷം അമേരിക്കയിലെത്തുന്ന ഏറ്റവും മുതിര്‍ന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനാണ് മുന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവികൂടിയായ യോംഗ് ചോള്‍. യോംഗ് ചോള്‍ ന്യൂയോര്‍ക്കില്‍ വരുന്ന കാര്യം പ്രസിഡന്റ് ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.