തളിപ്പറമ്പ്: വ്യവസായങ്ങള്‍ ആരംഭിക്കുവാനാണ് കിന്‍ഫ്രയില്‍ സ്ഥലം ഉള്ളതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ഇവിടെ സ്ഥലം ഇല്ലെന്നു പറയാന്‍ സാധിക്കില്ലെന്നും അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അവനെ ഞാന്‍ വച്ച് പൊറുപ്പിക്കുമോ എന്നും ജയരാജന്‍ ചോദിച്ചു. ബ്രൂവറി എന്നാല്‍ സ്പിരിറ്റ് ഉണ്ടാക്കുന്ന ഡിസ്റ്റിലറി അല്ലെന്നും ബിയര്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രമാണെന്നും ജയരാജന്‍ വ്യക്തമാക്കി. ബേക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കണ്‍വെന്‍ഷനും കുടുംബസംഗമവും തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുവര്‍ഷംമുമ്പ് ബ്രൂവറി ആരംഭിക്കുവാന്‍ അവര്‍ എത്തിയപ്പോള്‍ അന്നു സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ സ്ഥലം ലഭ്യമാണ്. ഇനിയും ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇവര്‍ക്കു സ്ഥലം നല്‍കാന്‍ സാധിക്കുകയുള്ളൂ. ബേക്കറി മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അതിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.