ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിനെ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്കാണ് ചാള്‍സ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബക്കിംഗ്ഹാം കൊട്ടാരം അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ രാജാവിനെ ചികിത്സയ്ക്കായി ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ ചികിത്സാ വിവരം അന്വേഷിക്കുന്നവര്‍ക്കും, രോഗം വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കും കൊട്ടാരം അധികൃതര്‍ നന്ദി അറിയിച്ചിട്ടുണ്ട്.
വെയില്‍സ് രാജകുമാരി കൂടിയായ മരുമകള്‍ കെയ്റ്റ് കാതറിന്‍ കഴിഞ്ഞയാഴ്ച ശസ്ത്രക്രിയ നടത്തിയ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലാകും ചാള്‍സ് മൂന്നാമന്റെയും ശസ്ത്രക്രിയ നടത്തുകയെന്നാണ് വിവരം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചാള്‍സ് രാജാവ് മരുമകളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഇത് തന്റെ ചികിത്സയുടെ കാര്യത്തിനും കൂടിയായിരുന്നെന്നാണ് വ്യക്തമാകുന്നത്. ശസ്ത്രക്രിയയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷം ചാള്‍സ് മൂന്നാമന്‍ എത്രനാള്‍ ആശുപത്രിയില്‍ തുടരുമെന്നും ഇതുവരെ അറിവായിട്ടില്ല. ലണ്ടന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്ക് ചാള്‍സ് രാജാവിനെ പ്രവേശിപ്പിച്ചപ്പോള്‍ കാമില രാജ്ഞിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.