പാരീസ്: ലോകത്തിലെ കിങ് പെന്‍ഗ്വിന്‍ കോളനികള്‍ 90ശതമാനമായി കുറഞ്ഞു. അടുത്ത കാലത്തെ ഉപഗ്രഹ ചിത്രങ്ങളും ഫോട്ടോകളും എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഗ്വിന്റെ ജനസംഖ്യ കുറഞ്ഞെന്ന് കണ്ടെത്തിയത്. ഏകദേശം 200000 പേര്‍ മാത്രമാണുള്ളതെന്ന് അന്റാര്‍ട്ടിക് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഐലെ ഓക്‌സ് കൊക്കോണ്‍ കോളനിയിലാണ് കിങ് പെന്‍ഗ്വിന്‍ ജീവിക്കുന്നത്.
ലോകത്തില്‍ മൂന്നിലൊരംശം കിങ് പെന്‍ഗ്വിനുകളാണ് ഐലെ ഓക്‌സ് കൊക്കോണ്‍ കോളനിയില്‍ ജീവിക്കുന്നതെന്ന് ഫ്രാന്‍സിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഹെന്റി വെയ്മാര്‍സ്‌കിച്ച് വ്യക്തമാക്കി. 1982 ലാണ് ആദ്യമായി കിങ് പെന്‍ഗ്വിനുകളുടെ കോളനി കണ്ടെത്തിയത്. കാലാവസ്ഥ വ്യതിയാനം മൂലമാണ് ജനസംഖ്യ കുറയാന്‍ കാരണമാകുന്നത്. ആഗോളതാപനത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് അന്റാര്‍ട്ടിക്കയില്‍ വന്‍തോതില്‍ മഞ്ഞുരുകലുണ്ടായിരുന്നു.
ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ കാണപ്പെട്ടുവരുന്ന പറക്കാന്‍ സാധിക്കാത്ത പക്ഷിയാണ് പെന്‍ഗ്വിന്‍. 1.1 മീറ്റര്‍ ഉയരമുള്ള എമ്പറര്‍ പെന്‍ഗ്വിന് ശേഷമുള്ളതാണ് കിങ്ങ് പെന്‍ഗ്വിനുകള്‍. കൃത്യമായ അനുപാതത്തില്‍ മഞ്ഞും ശുദ്ധജലവും ആവശ്യമാണ് പെന്‍ഗ്വിനുകള്‍ക്ക് ജീവിക്കാന്‍. ഇത് കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. കിങ്
പെന്‍ഗ്വിനുകള്‍ കൂട് ഉണ്ടാക്കാറില്ല. കിങ് പെന്‍ഗ്വിനുകള്‍ക്ക് രണ്ട് ഉപജാതികളുണ്ട്. ആപ്‌റ്റെനോഡൈററ്‌സ് പാറ്റഗോണിക്ക പാറ്റഗോണിക്കസ് സ്പീഷിസ് ഫാല്‍ക്ക്‌ലാന്‍ഡ്‌സിലും, തെക്കന്‍ ജോര്‍ജ്ജിയ ദ്വീപിലുമാണ് ജീവിക്കുന്നത്. ഇന്ത്യന്‍ സമുദ്രങ്ങളിലെ തീരങ്ങളിലും,പസഫിക്ക് സമുദ്രങ്ങളിലുമാണ് ആപ്റ്റനോഡൈറ്റ്‌സ് പാറ്റഗോണിക്ക ഹാലി സ്പീഷിസ് ജീവിക്കുന്നത്.