ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 33 പന്തുകള്‍ ബാക്കിനില്‍ക്കെ കിംഗ്സ് ഇലവന് പഞ്ചാബ് വിജയിച്ചുകയറി. എ.ബി.ഡിവില്ല്യേഴ്സിന്റെ തകര്‍പ്പന്‍ പ്രകടനവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ രക്ഷയ്ക്കെത്തിയില്ല.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 149 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. മനന്‍ വോറ(34), ഹാഷിം ആംല(58 നോട്ടൗട്ട്), ഗ്ലെന്‍ മാക്സ്വെല് (22 പന്തില്‍ 43) എന്നിവര്‍ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ചു.
നേരത്തെ, അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 13.1 ഓവറില്‍ നാലിന് 68 എന്ന നിലയില്‍ നിന്ന ബാംഗ്ലൂരിനെ ഡിവിലിയേഴ്സ് ഒറ്റയ്ക്കു നേരിടുകയായിരുന്നു.
ഡിവില്ലേഴ്സ് 46 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനായി വരുണ്‍ ആരോണ്‍ രണ്ടും അക്സര്‍ പട്ടേല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.