ന്യൂഡല്‍ഹി: സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നാസയുടെ കണ്ടുപിടിത്തമെന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ വാദം ഉയര്‍ത്തുന്നത്.
സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തു എന്നാണ് വീഡിയോ പങ്കുവെച്ച് കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചത്.
കിരണ്‍ ബേദിയുടെ ട്വീറ്റ് ചെയ്തത് സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ശിവന്റെയും വിവിധ ചിത്രങ്ങള്‍ ഉള്ള ഒരു വീഡിയോയാണ്.
എന്നാല്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പങ്കുവച്ച ഈ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നാസ പുറത്തുവിട്ട ശരിയായ വീഡിയോയും ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
— Kiran Bedi (@thekiranbedi) January 4, 2020