സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ രാത്രിയില്‍ കിരണ്‍ ബേദിയുടെ ആള്‍മാറാട്ടം

പുതുച്ചേരി: സ്ത്രീകള്‍ രാത്രിയില്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വേഷം മാറി സഞ്ചാരം.

രാത്രിയില്‍ വേഷം മാറി സ്‌കൂട്ടറില്‍ യാത്ര ചെയ്തുകൊണ്ടായിരുന്നു പുതുച്ചേരിയിലെ സ്ത്രീകളുടെ രാത്രി സുരക്ഷ കിരണ്‍ പരിശോധിച്ചത്.

ചുരിദാര്‍ ധരിച്ച് തലയില്‍ ഷാളുകൊണ്ട് മൂടിയ ശേഷം സ്‌കൂട്ടറിനു പിന്നിലിരുന്നായിരുന്നു കിരണിന്റെ സഞ്ചാരം. അര്‍ധരാത്രി മുതല്‍ രാവിലെ ആറുമണിവരെയായിരുന്നു യാത്ര.

പുതുച്ചേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ താരതമ്യേന സുരക്ഷിതരാണെന്നും എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും കിരണ്‍ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കുമെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ അറിയിച്ചു.

Top