കേരളത്തിലേക്ക് വിദഗ്ധസംഘത്തെ ഉടന്‍ അയക്കും; കേന്ദ്രം വിവേചനം കാട്ടിയിട്ടില്ലെന്ന് കിരണ്‍ റിജിജു

Union Minister Kiran Riju

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ കനത്ത മഴക്കെടുതിയെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധസംഘത്തെ ഉടന്‍ അയക്കുമെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിനു സഹായം അനുവദിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയിട്ടില്ലെന്നും, അടിയന്തര സഹായമായി 80 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും, മറിച്ചു വരുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം സംസ്ഥാനത്തെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Top