ബിഷേക്: സായുധ പോരാട്ടങ്ങളാല്‍ കുപ്രസിദ്ധമായ കിര്‍ഗിസ്ഥാന്‍ – താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ സാധാരണമാകുകയാണ്. ഏറ്റവും പുതിയ ഏറ്റുമുട്ടലുകളില്‍ 13 പേരാണ് കിര്‍ഗിസ്ഥാന്‍ ഭാഗത്ത് മാത്രം കൊല്ലപ്പെട്ടത്.
134ല്‍ അധികം പേര്‍ക്ക് പരിക്കുമേറ്റു. കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണിവ. താജികിസ്ഥാന്‍ ഭാഗത്തെ ആള്‍നാശത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.