സമരത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍ ; കിസാന്‍ ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു

മഹാരാഷ്ട്ര : ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയ കിസാന്‍ ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ മൂന്നു മാസത്തെ സമയംകൊണ്ട് നടപ്പിലാക്കാമെന്ന് ഉറപ്പ് മഹാരാഷ്ട്ര സര്‍ക്കാര്‍ എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ആവശ്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള മേല്‍നോട്ടത്തിനായി ഒരു റിവ്യൂ സമിതിയെയും സര്‍ക്കാര്‍ നിയോഗിക്കും. രണ്ടു മാസത്തിന് ശേഷം ഈ സമിതിയാകും ആവശ്യങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി നിരീക്ഷിക്കുക.

വിവിധ ഇടങ്ങളില്‍ കര്‍ഷകരെ തടഞ്ഞതിനാല്‍ ഒരു ദിവസം വൈകിയാണ് മാര്‍ച്ച് തുടങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചതായി എഴുതി നല്‍കണമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രതിനിധികള്‍ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിപ്പിച്ചെങ്കിലും മാര്‍ച്ച് ആരംഭിച്ച് 13 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ വീണ്ടും ചര്‍ച്ചക്ക് എത്തുകയായിരുന്നു.

ആറ് മണിക്കൂറോളം കര്‍ഷക പ്രതിനിധികളും മന്ത്രിയും തമ്മില്‍ ചര്‍ച്ചനടത്തി.

Top