ഡല്‍ഹി:ബിജെപിക്കെതിരെ വമ്പന്‍ പ്രചാരണവുമായി കിസാന്‍ മോര്‍ച്ച . കര്‍ഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാന്‍ മോര്‍ച്ച ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്.ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ക്ക് നിവേദനം നല്‍കും. ഗ്രാമങ്ങള്‍ തോറും വ്യാപക പ്രചാരണം നടത്താനും കിസാന്‍ മോര്‍ച്ച തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കാര്‍ഷിക മേഖല വലിയ രീതിയില്‍ അവഗണന നേരിട്ടു. ബജറ്റില്‍ കൃഷിയെയും കര്‍ഷകരെയും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. സമരം ചെയ്തതിന് കര്‍ഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നും കിസാന്‍ മോര്‍ച്ച വിലയിരുത്തി.