ശ്രീനഗര്‍: കശ്മീരിലെ ചെനാബ് താഴ്വരയില് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നൊമ്പരക്കാഴ്ചയായി മൂന്ന് വയസ്സുകാരി.അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അപകടത്തില്‍ മരിച്ചതോടെയാണ് മൂന്ന് വയസ്സുകാരി അനാഥയായത്. അഞ്ചംഗ കുടുംബത്തില്‍ അപകടത്തെ അതിജീവിച്ചത് കുഞ്ഞ് മാത്രമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Jammu & Kashmir: A 3 year old girl lost all members of her family in the incident where a matador vehicle coming from Keshwan to Kishtwar fell into a gorge, today. Babar Ali, relative says, "Her father, mother & 2 brothers have died in the incident, she is the only survivor," pic.twitter.com/d8Ap7CLhfV
— ANI (@ANI) July 1, 2019
തിങ്കളാഴ്ച രാവിലെ 7.30നാണ് അപകടമുണ്ടായത്. അപകടത്തില്‍ 35 പേര് മരിച്ചിരുന്നു. 17പേര്‍ക്ക് പരിക്കേറ്റു. കെഷ്വാനില് നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. രാവിലെ 7.30നാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ വിമാനം വഴി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കൂടുതല്‍ പേരെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സഹായം തേടിയതായി ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് എയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അപകടം ഹൃദയഭേദകമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.