Kiss of death: selfi with cobra turns fatal in Navi Mumbai

നവിമുംബൈ: മൂര്‍ഖനെ ചുംബിച്ച് സെല്‍ഫിയെടുത്ത മൃഗസ്‌നേഹി ബലികൊടുത്തത് സ്വന്തം ജീവന്‍.

ബേലാപൂര്‍ സ്വദേശിയായ സോംനാഥ്ഹാത്രെയാണ് മൂഖനുമായി സെല്‍ഫിയെടുക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചത്.

ജനുവരി 30ന് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ കുടുങ്ങിയ മൂര്‍ഖനെ മാറ്റാനായാണ് സോംനാഥിനെ വിളിച്ചത്. മൂര്‍ഖനെ സോംനാഥ് വിജയകരമായി രക്ഷപ്പെടുത്തിയിരുന്നു. മൂര്‍ഖന് പരിക്കൊന്നും പററിയിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.

ഇതിനുശേഷമാണ് സംഭവത്തിന്റെ ഓര്‍മക്കായി മൂര്‍ഖനെ ചുംബിച്ചുകൊണ്ട് തന്റെ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ സോംനാഥ് തുനിഞ്ഞത്.

selfi-1

സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞെങ്കിലും പരിഭ്രാന്തനായ മൂര്‍ഖന്‍ തന്നെ രക്ഷപ്പെടുത്തിയാളുടെ നെഞ്ചില്‍ തന്നെ തിരിഞ്ഞുകൊത്തുകയായിരുന്നു. അപ്പോള്‍ത്തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് ദിവസത്തിന് ശേഷം സോംനാഥ് മരിച്ചു.

അത്യന്തം അപകടകാരികളായ പാമ്പുകളേയും മറ്റ് ജന്തുക്കളേയും പലപ്പോഴും ഇയാള്‍ രക്ഷിച്ചിരുന്നുവെന്നു വീട്ടുകാരും മൃഗസ്‌നേഹികളും പറഞ്ഞു.

ഇതുവരെയായി 100 പാമ്പുകളെ ഇയാള്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൃഗങ്ങളെ രക്ഷപ്പെടുത്തുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Top