‘Kiss of Love’ leader, wife arrested for allegedly running sex racket

കൊച്ചി: സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളാണ് രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി നായരെയും പെണ്‍വാണിഭത്തിലേക്ക് ആകര്‍ഷിച്ചതെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഇരുവരും ഇക്കാര്യം മൊഴിയായി നല്‍കിയിട്ടുണ്ടെന്നും ഒരു ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയ എസ്. ശ്രീജിത്തിനെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രാഹുലും രശ്മിയും ഇക്കാര്യം മൊഴിയായി നല്‍കിയിട്ടുണ്ടെന്നാണ് എസ്. ശ്രീജിത്ത് പറയുന്നത്. അതേസമയം, ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴോ, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോഴോ എസ്. ശ്രീജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഇന്നലെയാണ് കൊച്ചിയില്‍ നിന്ന് രാഹുലും രശ്മിയുമുള്‍പ്പെടെ 15 പേരെ പിടികൂടിയത്. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൂടാതെയുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

Top