കൊച്ചി: ഓണ്‍ലൈന്‍ പെണ്‍ വാണിഭക്കേസില്‍ ചുംബന സമര നായകന്‍ രാഹുല്‍ പശുപാലും ഭാര്യ രശ്മി ആര്‍ നായരും അറസ്റ്റിലായത് എം.ബി രാജേഷ് എം.പിക്കും വി.ടി ബല്‍റാം എംഎല്‍എക്കും കനത്ത തിരിച്ചടിയായി.
രാഹുലിന്റെ നേതൃത്വത്തില്‍ ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരത്തെ ന്യായീകരിച്ച നേതാക്കളാണ് ഇരുവരും.
ഒരു പടികൂടി കടന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എം.ബി രാജേഷ് ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തപ്പോള്‍ തടയാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞ് വിട്ടിരുന്നു.
സംസ്ഥാനത്ത് പലയിടത്തും ഡിവൈഎഫ്‌ഐ പ്രര്‍ത്തകര്‍ ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പരസ്യമായി പ്രകടനം നടത്തിയിരുന്നു.
വിപ്ലവ സംഘടനയുടെ ഈ നടപടിയില്‍ പൊതുസമൂഹത്തിനിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പിണറായി വിജയന്‍ തന്നെ നേരിട്ട് ആഭാസ സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്ത് വരികയായിരുന്നു.
സിപിഎം കൈവിട്ടതോടെ സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുന്ന ചുംബന സമരം അവസാനിപ്പിക്കാന്‍ രാഹുല്‍ പശുപാലും സംഘവും നിര്‍ബന്ധിതരായി.
ഇപ്പോള്‍ ‘പ്ലിംങ്ങ്’ എന്ന സിനിമ പിടിക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്നതിനിടെയാണ് രാഹുല്‍ ‘പ്ലിംങ്ങ് ‘ ആയത്.
ചുംബന സമരം സമൂഹത്തില്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ നേരത്തെ Express kerala നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനതാല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട കൈരളി ടി.വി ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ക്ക് ചുവപ്പ് പരവതാനി വിരിച്ച് ജെ.ബി ജംഗ്ഷനില്‍ ഒത്ത് കൂടാന്‍ അവസരം ഒരുക്കിയതിനെതിരെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഇതിന് ശേഷമാണ് സിപിഎം സംസ്ഥാന നേതൃത്വം തന്നെ ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകരുടെ സമരത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് കീഴ്ഘടകങ്ങള്‍ക്കും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നതും ശ്രദ്ധേയമാണ്.
പരസ്പരം പരസ്യമായി ചുംബിക്കുന്നതില്‍ തെറ്റില്ലെന്ന് വാദിച്ച സാംസ്‌കാരിക പ്രവര്‍ത്തകരും വനിതാ വിമോചകരും ചുംബനത്തിന് പിന്നാലെ മാംസക്കച്ചവടത്തിന്റെ സംസ്‌കാരം എന്താണെന്നതിന് മറുപടി പറയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കപട സാംസ്‌കാരിക വാദികളുടെ മുഖത്ത് കിട്ടിയ കനത്ത പ്രഹരമാണ് സൈബര്‍ പൊലീസിന്റെ ഈ അറസ്റ്റ്.