ഡല്‍ഹി:കൊവിഷീല്‍ഡ് വാക്‌സീന്‍ ഡോസുകളുടെ ഇടവേളയില്‍ ഇളവ് തേടി കിറ്റക്‌സ് നല്‍കിയ ഹര്‍ജി് സുപ്രീം കോടതി തള്ളി്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ല എന്നും സുപ്രീം കോടതി.
പണമടച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കിറ്റക്‌സിന്റെ ആവശ്യം.
കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ കുത്തിവയ്പ്പിന് അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ആദ്യം ഹൈക്കോടതിയിലാണ് നല്‍കിയത്. അവിടെ തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്