കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസില്‍ 25 പ്രതികളെ റിമാന്റ് ചെയ്തു

എറണാകുളം: മൂവാറ്റുപുഴ കിഴക്കമ്പലം കിറ്റക്സില്‍ പൊലീസിനെ അക്രമിച്ച കേസില്‍ 25 പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. തങ്ങള്‍ നിരപരാധികളെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ക്കായി ജില്ലാ നിയമസഹായ വേദിയിലെ അഭിഭാഷകന്‍ ഹാജരായി.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിനെ തൊഴിലാളികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. 11 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്.

മാരകായുധങ്ങള്‍ കൈവശം സൂക്ഷിച്ചു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും ആക്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികള്‍ സ്റ്റേഷന്‍ ജീപ്പിന്റെ താക്കോല്‍ ബലമായി ഊരിയെടുത്തെന്നും അക്രമികളില്‍ ഒരാള്‍ എസ്.ഐ സാജന്റെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Top