അമ്പത് വര്‍ഷത്തിലേറെയായി സംഗീത രംഗത്ത് സജീവമാണ് മലയാളികളുടെ ദാസേട്ടന്‍. പകരംവയ്ക്കാനില്ലാത്ത ശബ്ദ വിസ്മയം തന്നെയാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. യേശുദാസിനെയും ഭാര്യ പ്രഭയേയും മാതൃകാ ദമ്പതികളായിട്ടാണ് കേരളം കാണുന്നത്. എന്നാല്‍ സിംഗപ്പൂരില്‍ വെച്ച് നടന്ന വോയ്‌സ് ഒഫ് ലജന്റ് എന്ന പരിപാടിക്കിടെ അദ്ദേഹം തന്റെ മനസ് തുറന്നു. തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ട് എന്നായിരുന്നു ദാസേട്ടന്‍ പറഞ്ഞത്. മലയാള സിനിമാ മേഖലയില്‍ ഏവരും ആദരിക്കുന്ന ഈ കുടുംബത്തിന് ഇങ്ങനെ ഒരു കഥയുണ്ടോ എന്നായിരുന്നു കാണികള്‍ക്ക് പുറമെ ഗായകരും ചിന്തിച്ചത്. ദാസേട്ടന്റെ പ്രണയത്തെ കുറിച്ച് പറയാമോ എന്ന് ചോദിച്ച അവതാരികയ്ക്ക് പിന്നെ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയായി.
പക്ഷെ കൂടുതല്‍ ആരെയും ആകാഷയുടെ മുള്‍മുനയില്‍ നിര്‍ത്താതെ അദ്ദേഹം തന്റെ ഭാര്യമാരെ പരിചയപ്പെടുത്തി. ‘എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ’- അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹത്തിന്റെ രസകരമായ മറുപടി കേട്ട് ആരാധകര്‍ പൊട്ടിച്ചിരിച്ചു. യേശുദാസിന്റെ ഭാര്യ പ്രഭയും പരിപാടി കാണാന്‍ എത്തിയിരുന്നു.