മഹേശന്റെ മരണത്തില്‍ അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ. എം കെ സാനു

കൊച്ചി: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന്റെ മരണത്തില്‍ അന്വേഷണം നടക്കാത്തത് ദുരൂഹമാണെന്ന് പ്രൊഫ. എം കെ സാനു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ എറണാകുളത്ത് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

മഹേശന്റെ ദുരൂഹ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി വിലയിരുത്തി. ഇതില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസം സമര സമിതിയിലെ വിവിധ സംഘടന ഭാരവാഹികള്‍ ഉപവാസം അനുഷ്ഠിക്കുമെന്നും അറിയിച്ചു.

Top