കർഷക സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതായി കെ കെ രാഗേഷ്

ല്‍ഹി: കര്‍ഷകസമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാകില്ലെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എംപി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് ഇപ്പോൾ അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തിപ്പെടുകയാണ്.

സമാധാനപരമായി സമരം നടത്തിയ കിസാന്‍ സഭയുടെയും സിഐടിയുവിന്റെയും ആയിരക്കണക്കിന് സമര വളന്റിയര്‍മാരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു. കാഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാശിപിടിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണെന്നും രാഗേഷ് പറഞ്ഞു.

Top