കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ ഒരിക്കലും സിപിഎം വിരുദ്ധനായിരുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ആര്‍എംപി നേതാവ് കെ.കെ.രമ. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഎം ടി.പിയെ കൊന്നതെന്ന് രമ ചോദിച്ചു.
ആര്‍എംപി ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ നാണമില്ലാതെ നുണ പറയുകയാണ്. അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ കോടിയേരിക്ക് വെപ്രാളമുണ്ടായി തുടങ്ങിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു സിപിഎം ടി.പിയെ കൊന്നത്- രമ ചോദിച്ചു.
സിപിഎം നശിച്ചുകാണാന്‍ ടി.പി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം.