വനിത കമ്മീഷന്‍ അധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് കെ.കെ രമ

തിരുവനന്തപുരം: സ്ത്രീകളെ മനസിലാക്കാത്ത വനിത കമ്മീഷന്‍ അധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് എം.എല്‍.എ കെ.കെ രമ.

ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസാരമായി ‘അനുഭവിച്ചോ ‘ എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈന്‍ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. എം.സി.ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ നിന്നും നീക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും കെ.കെ രമ പറഞ്ഞു.

 

Top