ദത്ത് വിവാദത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി കെകെ രമ എംഎല്‍എ

തിരുവനന്തപുരം: വിവാദ ദത്ത് വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.കെ രമ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ കൂട്ടുനിന്ന രാജ്യത്തെ ആദ്യ ദുരഭിമാന കുറ്റകൃത്യമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമവിരുദ്ധമായി കുട്ടിയെ കൈമാറ്റം ചെയ്ത ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടും.

ശിശു ക്ഷേമസമിതിയും, പൊലീസും നടത്തിയ അനധികൃതവും നിയമവിരുദ്ധവുമായ ഇടപെടല്‍ മൂലം കേരള സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണം. പാര്‍ട്ടി കീഴ്ഘടകം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.

Top