കോഴിക്കോട്: വടകരയില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.
വടകരയില്‍ യുഡിഎഫ് പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ആര്‍എംപിയുമായി ആലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് എന്‍ വേണു പറഞ്ഞു.