തിരുവനന്തപുരം: കേരളത്തെ ബാധിച്ച മഹാപ്രളയത്തില്‍ നിന്നും നാം കരകയറിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും മോചനം നേടുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് നാം നടത്തേണ്ടതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഭക്ഷണം പാകം ചെയ്യുന്നതിനും പച്ചക്കറികളും പാത്രങ്ങളും കഴുകുന്നതിനും എല്ലാം ക്ലോറിനേഷന്‍ നടത്തിയതിനു ശേഷമുള്ള വെള്ളം മാത്രം ഉപയോഗിക്കാവൂ. കഴിയാവുന്നതും മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വായുജന്യ രോഗങ്ങളായ ചിക്കന്‍പോക്‌സ്, എച്ചവണ്‍ എന്‍വണ്‍, വൈറല്‍ പനി എന്നിവ പടരാതിരിക്കുന്നതിനുള്ള ബോധവത്ക്കരണങ്ങള്‍ നടത്തണം. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. നമുക്ക് ഒരുമിച്ച് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.