വ്യാഖ്യാനിച്ചതിലെ പ്രശ്‌നം; നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 തന്നെയെന്ന് ആരോഗ്യമന്ത്രി

shylaja-kk

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ട് വ്യാഖ്യാനിച്ചതിലെ പ്രശ്‌നമാണ് ആശയക്കുഴപ്പത്തിനു കാരണമായിരിക്കുന്നതെന്നും അഞ്ച് പേരുടെ മരണം നിപ മൂലമെന്ന് സംശയിച്ചിരുന്നതായി നേരത്തെ വ്യക്തമാക്കിയതാണെന്നും റേഡിയോളജിസ്റ്റിന്റെ മരണം നിപ ബാധിച്ചെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിപ ബാധിച്ച് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് എത്തിയിരുന്നു. പതിനേഴ് പേര്‍ മരിച്ചിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്. 23 പേര്‍ക്ക് നിപ ബാധിച്ചിരുന്നതായും ഗവേണഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Top