അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന്‍ മരിച്ച സംഭവം; സങ്കടകരമെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുഞ്ഞ് മരിച്ചത് സങ്കടകരമെന്നാണ് മന്ത്രി പറഞ്ഞത്.

ആശുപത്രിയില്‍ നിന്ന് ആരോഗ്യവാനായി മടങ്ങുന്ന കുട്ടിയെ രക്ഷിതാക്കള്‍ സംരക്ഷിക്കാന്‍ തയായറായിരുന്നില്ലെങ്കില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വരെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ ആ കുഞ്ഞ് മടങ്ങിയെന്നും ശൈലജ പറഞ്ഞു.

കുടുംബത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം ലഭിക്കണം. അച്ഛനും അമ്മയും അവരെ സംരക്ഷിക്കണം. എന്നാല്‍ ആധുനിക കാലത്ത് കുട്ടികള്‍ വീടിനുള്ളില്‍ പോലും സുരക്ഷിതരല്ല. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് വളരെ കൂടുതലാണ്. എന്നാല്‍ കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പെട്ടന്ന് പുറം ലോകം അറിയുന്നു. അതുകൊണ്ടു തന്നെ കേരളം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്, മന്ത്രി വ്യക്തമാക്കി.

Top