തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ ശൈലജ രംഗത്ത്. ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം നേരത്തെ ഒരു തവണ വര്‍ധിപ്പിച്ചിരുന്നുവെന്നും ധനവകുപ്പിന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു നിര്‍ദേശം ഇതുവരെ വന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വിരമിക്കല്‍ പ്രായം അറുപത്തി രണ്ടില്‍ നിന്ന് അറുപത്തഞ്ച് വയസാക്കുവാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്തകള്‍ എത്തിയത്.