മെഡിക്കല്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍

shailaja

തിരുവനന്തപുരം; ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ ആദ്യ ഘട്ട അലോട്ട്മെന്റിനു മുന്‍പായി ഫീസ് നിയന്ത്രണ സമിതി ഫീസ് തീരുമാനിക്കുമെന്ന് കെ.കെ ഷൈലജ. വിഷയത്തില്‍ ആരും അശങ്കപ്പെടേണ്ടതില്ലെന്നും അല്ലാത്തപക്ഷം പഴയ ഫീസില്‍ പ്രവേശനം നടത്തുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശനത്തില്‍ എല്ലാം സര്‍ക്കാര്‍ സമയബന്ധിതമായി ചെയ്തിട്ടുണ്ട്. കൃത്യമായി കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിയന്തണ , പ്രവേശ മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചു. നിയമോപദേശം തേടാനുള്ള സമയം മാത്രമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Top