നിപ; സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട്; ആശങ്കയൊഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില വളരെയധികം മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

അവസാനമായി നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചതെന്നും ഗുരുതരമായ സ്ഥിതി വിശേഷം ഇതോടെ അവസാനിക്കുകയാണെന്നും നിപ ബാധയില്‍ ആശങ്ക ഒഴിയുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, മുന്‍കരുതലെന്ന നിലയില്‍ ജൂലൈ 15 വരെ സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നതാണ്. മറ്റാരിലേക്കും രോഗം പകര്‍ന്നിട്ടില്ല. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങളിലുണ്ടായിരുന്നവരിലും എല്ലാം സാംപിള്‍ പരിശോധന നടത്തിയിരുന്നു ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്.

Top