നിപ വൈറസ്; കനത്ത ജാഗ്രത, സംസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. . .

nipah 1

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ കനത്ത ജാഗ്രതാനിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ 27 പേരും, കൊല്ലത്ത് 3 പേരും നിരീക്ഷണത്തിലാണ്, തൃശൂരില്‍ 17 പുരുഷന്‍മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിലുള്ളത്. ഒരാള്‍ക്ക് നേരിയ പനിയുണ്ട്. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസലേഷന്‍ വാര്‍ഡ് തുറന്നു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: തൃശൂര്‍: 0487 – 2320466,2325329, ഡല്‍ഹി:011 – 23978046, കോട്ടയം: 0481- 2304110, ആലപ്പുഴ: 0477- 2238630, തിരുവനന്തപുരം: 0474 – 2552056…

നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Top