തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ പുതിയ റേഡിയേഷന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി ക.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു.
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സുകൃതം പദ്ധതി റേഡിയേഷന്‍ യന്ത്രങ്ങളുടെ തകരാറുമൂലം താളംതെറ്റിയിരുന്നു. ഇതുമൂലം ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടിലായത്.
പ്രതിവര്‍ഷം 45,000 ത്തിനും 50,000 ത്തിനും ഇടയില്‍ പുതിയ കാന്‍സര്‍ രോഗികള്‍ ചികിത്സയ്‌ക്കെത്തുന്നുവെന്നാണ് കണക്ക്.
ഇവര്‍ക്കുവേണ്ടി കുറഞ്ഞത് 100 റേഡിയേഷന്‍ യന്ത്രങ്ങളെങ്കിലും വേണ്ടസ്ഥാനത്ത് 20 യന്ത്രങ്ങള്‍ മാത്രമാണുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ തകരാറിലാണ്. ഇവയ്ക്ക് പകരം പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.