കൊച്ചി: ഡിഫ്തീരിയ തിരിച്ചുവരാന്‍ കാരണം വാക്‌സിന് എതിരായ പ്രചാരണങ്ങളാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ.
പ്രതിരോധ വാക്‌സിനെതിരെ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ വ്യാപകനമായി നടന്നു. കേരളത്തിന്റെ ശാസ്ത്രീയ മനോഭാവം എവിടെയോ മുറിഞ്ഞുപോയതിന്റെ ഫലം കൂടിയാണ് ഇത്. പരിഷ്‌കൃത സമൂഹത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു കൂടാതെ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കുന്നതിന്റെ ആവശ്യം വ്യക്തമാക്കി ക്യാംപെയ്‌നുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുകയാണ്.