മാതൃവന്ദനയോജന പദ്ധതി; ആദ്യപ്രസവത്തിന് 5,000 രൂപ, പദ്ധതിക്ക് 11.52 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: മാതൃവന്ദനയോജന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 11.52 കോടി രൂപകൂടി അനുവദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
ആദ്യപ്രസവത്തിന് 5,000 രൂപ നല്‍കുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ നടത്തിപ്പിന് ഫ്‌ലക്സി ഫണ്ടായി 10.33 കോടി രൂപയും ഭരണപരമായ ചെലവുകള്‍ക്ക് 1.18 കോടി രൂപയുമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

2018 ജനുവരി മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. അന്നുമുതല്‍ 3.8 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 154 കോടി രൂപ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എല്ലാ അമ്മമാര്‍ക്കും പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top