തിരുവനന്തപുരം: അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന എട്ടാമത് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രിയുടെ ഓഫീസ്.
കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇന്നലെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്
കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷ് മേഖല മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യയിലാദ്യമായി സ്‌പോര്‍ട്‌സ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ തൃശൂര്‍ ജില്ലയില്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.