പകര്‍ച്ചവ്യാധിയുള്ളവരെ വെവ്വേറെ കേന്ദ്രങ്ങളില്‍ ചികിത്സിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

തിരുവനന്തപുരം: വിവിധതരം പകര്‍ച്ചവ്യാധിയുള്ളവരെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ വെവ്വേറെ കേന്ദ്രങ്ങളില്‍ ചികിത്സിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൃഗങ്ങള്‍ ചത്ത് ജീര്‍ണിച്ച് ഒഴുകുന്ന വെള്ളത്തില്‍ കൂടി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

‘ആയിരക്കണക്കിന് ആള്‍ക്കാര്‍ ഒരുമിച്ച് ചികിത്സയ്‌ക്കെത്താന്‍ സാധ്യതയുള്ളതുകൊണ്ട് ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഡോക്ടര്‍മാരുടെ സംഘടനകളും സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ വിവിധ ക്യാമ്പുകളിലേക്കയച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സംഘം ചാലക്കുടി ഭാഗത്തേയ്ക്ക് പോയിട്ടുണ്ട്’ മന്ത്രി വ്യക്തമാക്കി.

Top