തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ സര്‍ജനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്.
സര്‍ജന്‍ എത്താത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ മുടങ്ങിയത്. സംഭവത്തില്‍ അടിയന്തിര വിശദീകരണമാവശ്യപ്പെട്ട് സര്‍ജനെ യൂണിറ്റ് മേധാവി സ്ഥാനത്തു നിന്ന് അടിയന്തിരമായി മാറ്റി. ഇതു വരെ നടന്ന സംഭവങ്ങളെപ്പറ്റി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യന്തം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗികളെ ബുദ്ധിമുട്ടിച്ച് ഡോക്ടര്‍ ഓപ്പറേഷന് വരാത്തത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.