കൊവിഡ്; കേരളത്തിന്റേത് ശാസ്ത്രീയ പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ കേരളത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തില്‍ ഉള്ളത്. ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതല്‍ വിക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കാര്യക്ഷമമായി രോഗികളുടെ കണക്കും മരണനിരക്കും നല്‍കാന്‍ കേരളത്തിനാകുന്നുണ്ട്. ആര്‍.സി.സി മരുന്ന് ക്ഷാമത്തില്‍ ഡയറക്ടര്‍ അയച്ച കത്ത് സ്വാഭാവികമെന്നും മെഡിക്കല്‍ കോര്‍പറേഷന്‍ സംഭരിക്കാത്ത മരുന്നുകള്‍ക്കൊണ്ടാണ് ക്ഷാമം വന്നതെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

Top