തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും പരിശോധിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.
വയനാട് യത്തീംഖാനയില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതേസമയം സ്ത്രീകളുടെ സുരക്ഷ സര്‍ക്കാരിന്റെയും പൊലീസിന്റെയും മാത്രം ഉത്തരവാദിത്വമല്ലെന്നും സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവി പറഞ്ഞു.
വലിയ തോതിലുളള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും പൊലീസിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുളള ഇടപെടല്‍ ഉണ്ടാകണമെന്നും സതീദേവി ആവശ്യപ്പെട്ടു.