തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തനിക്കുനേരെ നടത്തിയത് ക്രൂരമായ ആക്രമണമായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
വിഷയത്തില്‍ മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഒരു സ്ത്രീയാണെന്ന പരിഗണനപോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍, കോടതിയുടെ ഭാഗത്തു നിന്നുണ്ടായത് നീതിപൂര്‍വകമായ വിധിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിക്കെതിരെ സിംങ്കിള്‍ ബെഞ്ച് നടത്തിയ വിമര്‍ശനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് നീക്കം ചെയ്തിരുന്നു.