തിരുവനന്തപുരം: പരസ്പരമുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്ക് ശേഷം കെ കെ ശിവരാമനും എംഎം മണിയും ഒരേ വേദിയില്‍. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച വിഷയത്തിന്മേല്‍ കെ.കെ. ശിവരാമനും എംഎം മണിയും പോരു നടന്നതിനു പിന്നാലെയാണു ഇരുവരും ആദ്യമായി ഒരു വേദി പങ്കിട്ടത്. സിപിഎം നിലപാടിനെ തള്ളി കെ.കെ.ശിവരാമന്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ എം.എം.മണി വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. ചെറുതോണിയിലെ പരിപാടിക്കുശേഷം മണിയും ശിവരാമനും കൈപിടിച്ചായിരുന്നു വേദിയില്‍നിന്നിറങ്ങിയത്. ഞങ്ങള്‍ തമ്മില്‍ നേരത്തെയും തര്‍ക്കമൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടു. ബാക്കി പിന്നാലെ പാക്കലാം എന്നായിരുന്നു മണിയുടെ പ്രതികരണം. മണയാശാന്‍ പറഞ്ഞതു തന്നെയാ പറയാന്‍ ഉള്ളൂവെന്നും കൂടുതലൊന്നും പറയാന്‍ ഇല്ലെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.