ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയി സ്ഥാനമേല്‍ക്കും.
നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നേരത്തേ നിയമ മന്ത്രാലയം വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചിരുന്നു.
ഒരു ടേംകൂടി തുടരാന്‍ താത്പര്യമില്ലെന്നു മുകുള്‍ റോഹ്തഗി തീരുമാനിച്ചതിനെത്തുടര്‍ന്നാണു പുതിയ ആളെ നിയമിക്കുന്നത്. മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് വേണുഗോപാല്‍ അഡീഷണല്‍ സോളിസിറ്റേഴ്‌സ് ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.